Wednesday, March 24, 2010

എന്റെ കലാലയം
















എന്റെ കലാലയമേ,
ഞാൻ യാത്രയാവുന്നു
യാത്ര പറയാൻ വയ്യ
അത്രമേൽ തീവ്രമാം വാക്കുകളുടെ
ദാരിദ്ര്യം എന്നെ കീഴ്പ്പെടുത്തുന്നു...
കരയുവാൻ വയ്യ,
അത്രമേൽ നിർമലമാം കണ്ണീരിന്‌
ഞാൻ അർഹനല്ല..
പിരിയുവാൻ വയ്യ,
അത്രമേൽ
സ്നേഹിച്ച്‌ പോയി
ഞാൻ അറിയാതെ..

തിരിഞ്ഞു നോക്കാൻ വയ്യ,
എനിക്കും പോകണം...

ഇനി നമ്മളില്ല,
ഞാനും നീയുമെന്ന
യാഥാർത്ഥ്യം മാത്രം...
ഈ രാവുമായുമ്പോൾ
യാഥാർത്ഥ്യമെന്ന ശത്രുവിന്‌
ഞാൻ കീഴടങ്ങും...
അതിനുമുൻപ്‌ ഞാനിറക്കിവെക്കട്ടെ
എന്റെ സന്തോഷങ്ങൾ...
ആരും അറിയാത്ത(പറയാത്ത)
എന്റെ പ്രണയരഹസ്യങ്ങൾ..
പ്രണയനൊമ്പരങ്ങൾ...

ഹൃദയം വാർന്നൊഴുകിയ
ചുവന്ന രക്തത്തുള്ളികൾ....
മദ്യത്തിൽ മുങ്ങിയ
സ്വബോധ രാത്രികൾ..
പുകയിൽ മൂടിയ
നിരർത്ഥക സ്വപ്നങ്ങൾ..
രാത്രിയുടെ ഇരുണ്ട
യാമങ്ങളിലെവിടെയോ
നഷ്ടപ്പെട്ട വെളുത്തപാടുകൾ..

2 comments:

പട്ടേപ്പാടം റാംജി said...

ഇനി നമ്മളില്ല,
ഞാനും നീയുമെന്ന
യാഥാർത്ഥ്യം മാത്രം

ഭംഗിയുള്ള നല്ല വരികള്‍..

RAHUL AR said...

@റാംജി
ഇവിടെവരെ വന്നതിലും ആദ്യത്തെ അഭിപ്രായം രേഖപ്പെടുത്തിയതിലും വളരെയധികം നന്ദി.
ഇനിയും ഇതുവഴി വരുമെന്നു പ്രതീക്ഷിക്കുന്നു.