പഠിക്കുന്ന കാലമായിരുന്നേല്‍ രണ്ട് മാസം അവധി കിട്ടിയേനെ.ഇതിപ്പം രണ്ട് ദിവസം അവധി കിട്ടാന്‍ തന്നെ ആരുടെയൊക്കെ കാല് പിടിക്കണം.ലീവെടുത്തു് നാട്ടില്‍ ചെന്നപ്പോള്‍ അതിനേക്കാള്‍ കഷ്ടപ്പാട്,ഒന്ന് സംസാരിക്കാന്‍ പോലും ആരുമില്ല.സമയമാണേല്‍ ഒച്ചിനേക്കാള്‍ വേഗത്തിലാ ഇഴയുന്നത്.ടീവി കണ്ട് മടുത്തപ്പോള്‍ ഞാന്‍ എഴുന്നേറ്റ് ചെന്ന് ഉമ്മറത്തെ ചാരുകസേരയില്‍ മലര്‍ന്ന് കിടന്നു.(വെറ്റിലയില്‍ നൂറ് തേക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു,പക്ഷെ അച്ഛന് കണ്ടാല്‍ മുഖത്തിന്റെ ഷെയ്പ് മാറുമെന്ന് ഉറപ്പുള്ളതുകൊണ്ട് അതിനു മുതിര്‍ന്നില്ല)
മുന്നിലെ ഗ്രൗണ്ടില്‍ കുറെ കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്നുണ്ട്.എത്രയോ കാലമായി ക്രിക്കറ്റ് കളിച്ചിട്ട്.പണ്ടൊക്കെ എന്നും കളിയായിരുന്നു.സ്കൂള്‍ വിട്ടാല്‍ 6.30വരെ കളിക്കും.അതു കഴിഞ്ഞാ വീട്ടില്‍ ചെല്ലുന്നത് (ഓരോ കള്ളം പറഞ്ഞ് വീട്ടുകാരെ പറ്റിക്കും). സ്കൂള്‍ അടച്ചാലത്തെ കാര്യം പറയണ്ട (അല്ലെങ്കില്‍ വേണ്ട,ഞാന്‍ പറയും!!). രാവിലെ ആറ് മണിക്കിറങ്ങും ഓടാനെന്നും പറഞ്ഞ്..ഓടി നന്നാകുവാണെങ്കില് നന്നാവട്ടെ എന്നു കരുതി വീട്ടുകാര്‍ രാവിലെത്തന്നെ വിളിച്ച് എഴുന്നേല്പിക്കും.സ്ഥലത്തെ പ്രധാന പയ്യന്‍സായി ഞങ്ങള്‍ അഞ്ചാറ് പേരുണ്ട്.കൂട്ടത്തില്‍ ചിലര്‍ക്കാണെങ്കില്‍ ഉറക്കമില്ലായ്മയുടെ അസുഖമുള്ളതുകൊണ്ട് അവന്മാരെ കുത്തിപ്പൊക്കാന്‍ അവന്മാരുടെ വീടിന്റെ മുന്നില്‍ ചെന്ന് അലമുറയിടണം. കഷ്ടകാലതിന് അവന്മാരൊക്കെ ഉണരുന്നതിന് മുന്‍പു അടുത്ത വീട്ടുകാരെങ്ങാന്‍ എഴുന്നേറ്റാല്‍ നമ്മുടെ വീട്ടുലിരിക്കുന്നവരെ പറയും(അങ്ങനെ എത്ര പറയിപ്പിച്ചിരിക്കുന്നു).അങ്ങനെ ആ തെറികളില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ട് ഉറക്കച്ചടവൊക്കെ വിട്ട് ഓടാന്‍ തുടങ്ങും.അങ്ങനെ കരുമല ബാങ്ക് മുതല്‍(ബാങ്കിന്റെ പിന്നിലുള്ള ഭവനത്തിലാണ് മഹാനായ എന്റെ ജനനനം) ശിവപുരം സ്കൂള്‍ വരെയുള്ള ഒരു കിലോമീറ്റര്‍ പിന്നിടുമ്പോഴേക്കും കൂട്ടത്തില്‍ പലരും മിസ്സിങ്ങാണെന്ന സത്യം മനസ്സിലാക്കുന്നതോടെ തിരിഞ്ഞ് നടക്കാന്‍ തുടങ്ങും.അങ്ങനെ ക്ഷീണിച്ച് അവശനായി ഒരുവിധം ആല്‍ത്തറയില്‍ ചെന്ന് കിടക്കും.അതുകഴിഞ്ഞാല്‍ പിന്നെ തുടങ്ങുകയായി ക്രിക്കറ്റ് കളി.അതൊരു പതിനൊന്ന് പന്ത്രണ്ട് മണി വരെ നീളും.ആ കാലമൊക്കെ പോയി..ഇപ്പം ആരേയും കാണാന്‍ പോലും കിട്ടുന്നില്ല, ഓരോരുത്തരും ഓരോ സ്ഥലങ്ങളില്‍ ജീവിതം കളിച്ചു തീര്‍ക്കാന്‍ പാടുപെടുന്നു.
നീ കളിക്കാനൊന്നും പോകുന്നില്ലേ?ഒരിക്കല്‍ പോലും വീട്ടില്‍ അടങ്ങിയിരിക്കാത്ത എന്റെ ഇരിപ്പു കണ്ട് അമ്മ വെറൂതെ ചോദിച്ചു
അതൊക്കെ കൊച്ചു പിള്ളേരല്ലേ,അവരടുകൂടെ എങ്ങനാ കളിക്കുക.ആരെങ്കിലും കണ്ടാല്‍ മോശമല്ലേ?(സത്യം പറഞ്ഞാല്‍ അവരുടെ അടുത്ത് പിടിച്ച് നില്ക്കാന് പറ്റില്ലാന്നുള്ളതുകൊണ്ടാ പോകാത്തത്.ഇപ്പോഴത്തെ പിള്ളേരൊക്കെ പുലികളാ.. )
ഇനിയിപ്പം സമയം പോക്കാന്‍ വേറെ മാര്‍ഗം ഒന്നുമില്ല,എന്നാപിന്നെ കുറച്ച് പാമ്പും കോണിയും കളിച്ചാലോ..ആരും കമ്പനിയില്ല,അമ്മയെ ഒന്നു വിളിച്ച് നോക്കി.നീ പോയി വേറെ വല്ല പണിയും നോക്കെടാ എന്ന മറൂപടി കിട്ടിയതോടെ ആ പ്ലാനും പോയി കിട്ടി.വെറുതെ മുറ്റത്തു കൂടെ നടക്കുമ്പോഴാണ് അടുത്ത വീട്ടിലെ കൊച്ചിനെ കണ്ടത്.അവള് യു.കെ.ജി യില്‍ പഠിക്കുന്നതാ എന്നാലും ആള് ഭയങ്കര തിരുമാലിയാ..അതൊന്നും പ്രശ്നമില്ല എങ്ങനെയെങ്കിലും കള്ളക്കളികളിച്ചെങ്കിലും അവളെ തോല്പിക്കാം.അവള് തന്നെ മതി.ഞാന്‍ മതിലിനടുത്ത് ചെന്ന് അവളെ വിളിച്ചു.
അമ്മൂ വാ.. നമുക്കു് പാമ്പും കോണിയും കളിക്കാം.കേട്ടപാതി കേള്‍ക്കാത്തപാതി അവള് ചാടി കേറി വന്നു.
ഞാന്‍ വിചാരിച്ചത് പോലെയൊന്നുമല്ല,ഇവള് ഭയങ്കര കളിയാ.അവളടിച്ച് വിട്ട് പോകുവാ,എനിക്കാണെങ്കില്‍ ഇതുവരെ ഒന്ന് വീണിട്ടില്ല.ഒന്ന് വീഴാതെ കളിക്കാന്‍ പറ്റില്ലത്രേ..(ആരാണാവോ ഈ നിയമം ഉണ്ടാക്കിയത്???)അവളെ വല്ല പാമ്പും വിഴുങ്ങണേ എന്നും പ്രാര്‍ത്ഥിച്ച് ഞാനിങ്ങനെ ഇരിക്കാ..അപ്പോഴുണ്ട് അവളുടെ അമ്മ, അവരിതാ എന്റെ നേര്‍ക്ക് ഓടി വരുന്നു.അവരുടെ വരവു കണ്ടിട്ട് അതത്ര പന്തിയായി തോന്നുന്നില്ല.
ഞാന്‍ അവളോട് സംസാരിക്കുന്നതും അവള് ഓടി വരുന്നതുമൊക്കെ അവര്‍ അവിടെ മാറി നിന്നു് സസൂക്ഷ്മം വീക്ഷിക്കുകയായിരുന്നു (ദൈവമേ,ഇനി ഞാനവളെ ലൈന്‍ ഇടുകയാണെന്നോ മറ്റോ ഇവര്‍ കരുതിക്കാണുമോ..പറയാന്‍ പറ്റില്ല ഇപ്പം അങ്ങനെ പലതും നടക്കുന്ന കാലമാണെല്ലോ)
മോനെ നീയെന്തിനാ അമ്മുവിനെ വിളിച്ചേ?
ഒന്നുമില്ല ചേച്ചി, ഞങ്ങള്‍ വെറുതെ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ഇനി അവളെ അങ്ങനെ കളിക്കാന്‍ വിട്ടാല്‍ ശരിയാവില്ല മോനെ..അവളൊന്നും പഠിക്കില്ല എപ്പോഴും കളിച്ച് നടക്കുകയാ പണി.
അയ്യോ, ഇവള് കൊച്ചു കുട്ടിയല്ലേ ചേച്ചി.പോരാത്തതിന് വെക്കേഷനും.ഈ സമയത്തൊക്കെ കളിച്ച് നടക്കുകയല്ലേ വേണ്ടത്??
അങ്ങനൊന്നുമല്ല മോനെ, ഇവള് എന്ട്രന്സില് തോറ്റിട്ടിരിക്കാ.അതാ ഞാന്‍ കളിക്കാന്‍ വിടാത്തത്
(എനിക്കു ചെറുതായൊന്ന് തല കറങ്ങുന്നതുപോലെ തോന്നി.ദൈവമേ നഴ്സറിയില്‍ പഠിക്കുന്ന കൊച്ചിന് എന്ത് എന്ട്രന്സാണാവോ)
ഇവള്‍ക്ക് എന്തിനാ ചേച്ചീ എന്‍ട്രന്‍സ്?
ഇവള് ഒന്നാം ക്ലാസ്സിലേക്കല്ലേ.. ജയ്റാണി പബ്ലിക് സ്കൂളില്‍ അഡ്മിഷന് കിട്ടണമെങ്കില്‍ എന്‍ട്രന്‍സ് ഉണ്ട്.അതിലിവള്‍ തോറ്റു.
ഇവിടെ വേറെ എത്ര സ്കൂളുണ്ട്, പിന്നെന്താ പ്രശ്നം?
ജയ്റാണി നല്ല സ്കൂളാ.ഇവിടെ അടുത്തുള്ള കുട്ടികളൊക്കെ അവിടെയാ പഠിക്കുന്നത്.ഇവള്‍ക്ക് മാത്രം അവിടെ കിട്ടിയില്ലേല്‍ നാണക്കേടല്ലേ.. പോരാത്തതിന് എല്ലാരും പറയില്ലേ നമ്മള് ശ്രദ്ധിക്കാത്തതുകൊണ്ടാണെന്ന്.മോന്റെ അമ്മയൊക്കെ നന്നായി ശ്രദ്ധിച്ചതു കൊണ്ടല്ലേ മോനിപ്പം നല്ല നിലയിലെത്തിയത്..
(എന്റെ നിലയുടെ കാര്യം എനിക്ക് മാത്രമേ അറിയൂ..എന്നാലും നമ്മുടെ വീക്ക്നെസ്സില് കേറി പിടിച്ചാല്‍ പിന്നെ വല്ലതും പറയാന്‍ പറ്റുമോ? )
ഇനിയിപ്പം എന്തു ചെയ്യും ചേച്ചീ?
നമ്മുടെ മെമ്പറ് ശരിയാക്കി തരാമെന്നു പറഞ്ഞിട്ടുണ്ട്.പക്ഷേ ഇരുപത്തിഅയ്യായിരം കൊടുക്കണം.
എന്റമ്മോ..ഒന്നും പറയാനില്ല. ചേച്ചി വേഗം കൂട്ടിക്കൊണ്ട് പോയിക്കൊ..
എടീ വേഗം പോയി പഠിച്ചോ..(അല്ലേലും നിനക്ക് ഇത് തന്നെ കിട്ടണം,നീയെന്നെ തോല്പിക്കാന് നോക്കിയതല്ലേ..)
അവള് ദേഷ്യത്തോടെ എനിക്ക് നേരെ കൊഞ്ഞനം കുത്തിക്കൊണ്ട് ഓടിപ്പോയി..
പാവം കുട്ടി,പണ്ട് എഞ്ചിനിയറിങ്ങ് എന്‍ട്രന്‍സ് എഴുതിയപ്പോള്‍ തന്നെ ഞാന്‍ എന്‍ട്രന്‍സ് കണ്ടുപിടിച്ചവന്റെ തന്തക്ക് വിളിച്ചതാ.അപ്പം പിന്നെ ഇവളൊക്കെ എത്ര തവണ വിളിച്ചു കാണും!!

.jpg)