Tuesday, May 4, 2010

കണ്ടെത്തലുകള്‍...





മുകളില്‍ കൊടുത്തിരിക്കുന്ന ഫോട്ടോയില്‍ കാണുന്ന അജ്മല്‍ കസബ് കുറ്റക്കാരനാണെന്നും അദ്ദേഹത്തിന്റെ കൈയ്യില്‍ കാണുന്നത് തോക്ക് എന്ന് പറയപ്പെടുന്ന വസ്തുവാണെന്നും പ്രത്യേക കോടതി കണ്ടെത്തിയിരിക്കുന്നു.കൃത്യമായി പറഞ്ഞാല്‍ 525ദിവസങ്ങള്‍ ‍നീണ്ട അന്വേഷണങ്ങള്‍ക്കും    വിചാരണകള്‍ക്കും  ഒടുവിലാണ് അജ്മല്‍ കസബ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരിക്കുന്നത്.ഇതിപ്പം ഇവിടത്തെ കൊച്ചുകുട്ടികള്‍ക്കുപോലും അറിയുന്ന കാര്യമല്ലേ എന്ന് ആരെങ്കിലും ചോദിച്ചാല്‍ (എനിക്ക് ഒന്നേ പറയാനുള്ളൂ ,ഞാനീ നാട്ടുകാരനല്ലേ...) അതു മാത്രമല്ല;വേറെയും കണ്ടെത്തിയുട്ടുണ്ട്. 







ആക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കപ്പെട്ടിരുന്ന ഫാഹിം അന്‍സാരി,സബാഹുദ്ദീന്‍ അഹമ്മദ് എന്നിവരെ കൃത്യമായ തെളിവുകളുടെ അഭാവത്തില്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തി.

17മാസം നീണ്ട് അന്വേഷണത്തില്‍ ഇവര്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ശേഖരിക്കുന്നതില്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് കഴിഞ്ഞില്ല എന്ന പറയുമ്പോള്‍,അന്വേഷണ ഏജന്‍സികളുടെ വിശ്വാസത തന്നെ ചോദ്യം ചെയ്യപ്പെടുന്നു.യാഥാര്‍ത്ഥ്യം അംഗീകരിക്കാതെ ‍, ശക്തമായ അന്വേഷണ നടത്താതെ, ഇത് ഇന്ത്യയിലെ അന്വേഷണ ഏജന്‍സികളുടെ തൊപ്പിയില്‍ ഇതൊരു പൊന്‍ തൂവലാണെന്നും നിഷ്പക്ഷമായ അന്വേഷണത്തിന്റെ തെളിവാണ്‌ രണ്ട് പ്രതികളെ വെറുതെവിട്ടതിനു പിന്നില്‍ എന്നും വിളിച്ചു കൂവുന്ന ആഭ്യന്തര മന്ത്രി സന്തം കഴിവുകേട് മറയ്ക്കാന്‍ ശ്രമിക്കുയാണ്‌.
ദിവസം 1200ഡോളര്‍ മുടക്കി പോറ്റി വളര്‍ത്തുന്ന കസബിനെ ശിക്ഷിക്കുന്നതുകൊണ്ട് മാത്രം  ഇന്ത്യയുടെ യശസ്സ് ലോക ജനതയ്ക്കു മുന്നില്‍ വര്‍ദ്ധിക്കുമെന്ന് തോന്നുന്നില്ല.പാക്കിസ്ഥാനെതിരെ ശക്തമായ അഭിപ്രായ സമന്വയം പൊലും സൃഷ്ടിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞില്ല എന്നതും ഖേതകരമാണ്‌.

2 comments:

പട്ടേപ്പാടം റാംജി said...

ഒക്കെ ഓരോതരം കോപ്രായങ്ങള്‍....!

Sulfikar Manalvayal said...

രാഹുലെ.... എല്ലാ പോസ്റ്റുകളും വായിച്ചു. ചിലതിനൊന്നും ഒന്നും പറയാന്‍ തോന്നിയില്ല.
തോന്നിയതിനു പറഞ്ഞിട്ടുമുണ്ട്.
പിന്നെ ഇത്. ഇത്രയും തുകയൊക്കെ മുടക്കി ഇവനെയൊക്കെ വെച്ചിരിക്കുന്നതെന്തിനാ? അങ്ങ് തീര്‍തെക്കുന്നതല്ലേ നല്ലത്.
അതിനു നമ്മുടെ നാട്ടില്‍ പഴയ രാജ ഭരണം വേണ്ടി വരും അല്ലെ. ചില സമയത്ത് തോന്നാറുണ്ട്. അത് തന്നെയായിരുന്നു നല്ലതെന്ന്.
ചില "കുപ്രസിധന്മാര്‍" അവരുടെ തോന്നിയവാസങ്ങള്‍ കഴിഞ്ഞു ജയിലില്‍ പിടിചിട്ടാല്‍ പത്തിരുപതു വര്‍ഷങ്ങള്‍ കഴിഞ്ഞാണ് വിധി വരുക.
അപ്പോഴേക്കും പ്രതിയുടെ കുടുംബ ഫോട്ടോയും പിന്നെ ജീവ ചരിത്രവും എല്ലാമെഴുതി ചില "കിഴങ്ങ്" പത്രക്കാരുമുണ്ടാകും പുറകെ. മുതലക്കണ്ണീര്‍ ഒളിപ്പിച്ചും കൊണ്ട്. ശേ. നാണമില്ലല്ലോ.
ഇതിനൊക്കെ വെട്ടൊന്ന് മുറി രണ്ട് എന്നാ രീതിയാ നല്ലത്. . അപ്പോള്‍ക്കപ്പോള്‍ കൊടുക്കണം. പിന്നേക്ക് വെച്ചിരിക്കുന്നതിന്റെ കുറവാണിത്.