
അങ്ങനെ ഇന്ത്യ ലോകകപ്പില്‍ നിന്നും പുറത്തായി. പെണ്ണ് പിടിയും നിശാ പാര്‍ട്ടികളുമായി നടന്നാല്‍ കളി ജയിക്കില്ലെന്നാ നമ്മുടെ കോച്ച് ക്രിസ്ടന്‍ പറയുന്നത്.നാണം കെട്ട് പുറത്തായപ്പോഴാണ് പുള്ളിക്കാരന് കാര്യങ്ങള്‍ കത്തിയത്.ടീം തെരഞ്ഞെടുപ്പും തോല്ക്കലും പുറത്താകലും എല്ലാം കഴിഞ്ഞപ്പോള്‍ പുള്ളി പറയാ ടീമിലെല്ലാര്ക്കും അമിത ഭാരമാണെന്ന്..യുവരാജും രോഹിത് ശര്‍മ്മയും കളിക്കാന്‍ കൊള്ളില്ലെന്ന്..ഇതൊക്കെ കേട്ടാല്‍ ആരാധകര്‍ സഹിക്കുമോ? നാളെ തന്നെ ഗ്യാരി ക്രിസ്ടന്റെ കോലം കത്തിക്കുമെന്ന് യുവരാജ് ഫാന്‍സും രോഹിത് ശര്‍മ്മ ഫാന്‍സും പ്രഖ്യാപിച്ചു കഴിഞ്ഞു(ഇതൊക്കെയല്ലേ ഇപ്പോഴത്തെ ഒരു ട്രെന്റ് ).ആദ്യ ലോകകപ്പില്‍ ഒരു ഓവറില്‍ ആറ് സിക്സ് അടിച്ചു ഇന്ത്യയെ ജയിപ്പിച്ച യുവിയെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്...(പെറ്റമ്മ കേട്ടാല്‍ സഹിക്കുമോ ?? ).ഇപ്പം ഇടക്കാലത്ത് ഇച്ചിരി ഫോം പോയെന്നു കരുതി അങ്ങനെയാരും തൊഴുത്തില്‍ കെട്ടാന്‍ നോക്കണ്ട..ഇനിയും ഒരു മൂന്നാല് സിക്സൊക്കെ യുവരാജ് അടിക്കും കുറച്ചു സമയം കൊടുക്കണമെന്ന് മാത്രം.അതിപ്പം എപ്പോഴാണെന്ന് മാത്രം പറയാന്‍ പറ്റില്ല.എന്തായാലും അടിക്കും,അതുറപ്പാ..
പിന്നെ ആണുങ്ങളാകുമ്പോള്‍ ഗേള്‍ ഫ്രന്റ്സിന്റെ കൂടെ നിശാ പാര്‍ടിക്കൊക്കെ പോയെന്നു വരും അതൊക്കെ ഒരു കുറ്റമാണോ?? ഇതൊക്കെ ക്രിക്കറ്റ് കളിക്കാരുടെ ജന്മാവകാശമല്ലേ..
സത്യം പറഞ്ഞാല്‍ ഇതൊന്നുമല്ല കാര്യം; ശ്രീശാന്തിനെ ടീമിലെടുക്കാഞ്ഞപ്പോഴേ ഞാന്‍ പറഞ്ഞതാ ഇന്ത്യ തോല്‍ക്കുമെന്ന്.അവസാന ബോളില്‍ കാച്ച് എടുത്ത് ഇന്ത്യയെ ജയിപ്പിക്കാന്‍ ശ്രീശാന്തില്ലാതെ ഇന്ത്യ എങ്ങനെ ജയിക്കാനാ..കഴിഞ്ഞ തവണ ശ്രീശാന്തിനെ കൂട്ടാതെ കളിക്കാന്‍ പോയിട്ടെന്തായി,തോറ്റ് തൊപ്പിയിട്ടില്ലേ..എന്നിട്ടും സെലക്ടര്‍മാര്‍ പഠിച്ചില്ല.അവന്മാര്ക്ക് അങ്ങനത്തന്നെ വേണം!!!!അടുത്ത തവണയെങ്കിലും ശ്രീശാന്തിനെ ടീമിലെടുത്താല്‍ സെലക്ടര്‍മാര്‍ക്ക് കൊള്ളാം (ജയിക്കണമെന്ന് ആഗ്രഹാമുന്റെങ്കില് മതി )
3 comments:
ക്രിക്കറ്റല്ലേ ...
അപ്പോള്‍ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ്..
nice da
@പട്ടേപ്പാടം റാംജി:
തീര്‍ച്ചയായും അങ്ങനെയൊക്കെയാണ്...
@Shibith: thaanks daa
Post a Comment