Monday, May 17, 2010

യാഥാര്‍ത്ഥ്യം

ഭൂതകാലത്തിന്റെ ശേഷിപ്പുകള്‍ 
അന്ധകാര ബീഭത്സത്തില്‍  നിന്ന്‌
വര്‍ത്തമാനത്തിന്റെ യാഥാര്‍ത്ഥ്യത്തിലേക്ക്‌
തുറിച്ച്‌ നോക്കുമ്പോള്‍
സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യങ്ങളും
യാഥാര്‍ത്ഥ്യങ്ങള്‍ സ്വപ്നങ്ങളും
രണ്ടും തമ്മില്‍
കൂട്ടിയിണക്കാനാവാത്ത
പതിവ്‌ മധ്യസ്ഥപ്രമാണിയായ്‌
ഞാനും.

യാഥാര്‍ത്ഥ്യത്തിന്റെ വിജയം സ്വപ്നത്തിനിഷ്ടമല്ല
സ്വപ്നത്തിന്റേത്‌ യാഥാര്‍ത്ഥ്യത്തിനും..
സ്വന്തവും ബന്ധവും
മറന്ന്‌
പോരടിച്ച്‌ മുന്‍പേപോയവര്‍ 
മാര്‍ഗദര്‍ശികളായപ്പോള്‍(ഉപദേശികള്‍)
പ്രതിരോധങ്ങളും
പ്രതിഷേധങ്ങളുമായ്‌
ഇരുകൂട്ടരും
ഒപ്പത്തിനൊപ്പം.
സംഘബലം സംഹാരത്തിലേയ്ക്ക്‌
അടുത്തപ്പോള്‍
സ്വപ്നത്തിന്‌ മുന്നില്‍
യാഥാര്‍ത്ഥ്യത്തിന്‌ കാലിടറി,
ക്ലാസ്സുകള്‍ സ്വപ്നാടനങ്ങളായ്‌
രാത്രികള്‍ നിദ്രാവിഹീനങ്ങളായ്‌
എന്റെ ലോകത്ത്‌(സ്വപ്ന)
ഞാന്‍ മാത്രം മുന്നൊട്ട്‌
മറ്റുള്ളവര്‍ ചലിക്കുന്ന
വെറും പാവകള്‍ മാത്രം.
സത്യത്തിന്റെ വിചിത്രമുഖവുമായ്‌
യാഥാര്‍ത്ഥ്യം വിജയമുറപ്പിച്ചപ്പോള്‍
സപ്ലികള്‍ വന്നു
അവപെറ്റുപെരുകി
അവ എനിക്കുമുന്നില്‍ ചോദ്യങ്ങളായ്‌
ചോദ്യചിഹ്നങ്ങളുമായ്‌...
മാര്‍ക്ക്‌ ഷീറ്റുകള്‍ സ്വപ്നത്തിന്റെ
ശേഷിപ്പുകളായ്‌...


യാഥര്‍ത്ഥ്യം എന്നെനോക്കി
പുച്ഛിച്ചു;
ആരാണ്‌ വിഡ്ഢി
യാഥാര്‍ത്ഥ്യത്തെ നിശ്ചലമാക്കിയ
സ്വപ്നമോ
സ്വപ്നത്തിനിടം കൊടുത്ത ഞാനോ?
എന്തുതന്നെയായാലും
രാഷ്ട്രീയക്കാരെപോലെ
ഞാനും
ഉത്തരവാദിത്തമേറ്റെടുക്കുന്നു
പരാജയമംഗീകരിക്കുന്നു
പക്ഷെ രാജി.....?
ജീവിതത്തില്‍ നിന്നെങ്ങനെ
രാജിവെക്കും........
'ഭൂതകാലത്തിന്റെ നിശബ്ദ
തേങ്ങലില്‍നിന്ന്
അയാള്‍ വര്‍ത്തമാനത്തിലെത്തി
കരയെ പ്രണയിച്ച്‌ അടുത്ത്‌
വന്നുടഞ്ഞ്‌ പോയിട്ടും
തിരകള്‍ കരയെ
തേടി വീണ്ടും...'

ഞാനുമതെ,
യാഥാര്‍ത്ഥ്യം യാഥാര്‍ത്ഥ്യമായും
സപ്ലികളായും
അവശേഷിക്കുമ്പോള്‍
വീണ്ടുംസ്വപ്നത്തിനൊരവസാന
സാധ്യത തിരയുന്നു.

7 comments:

എന്‍.ബി.സുരേഷ് said...

സ്വപ്നങ്ങളും യാഥാര്‍ത്ഥ്യങ്ങളും തമ്മിലുള്ള അന്തരത്തെ പറ്റിയുള്ള ഒരു കവിതയാണല്ലോ ഇത്. പക്ഷെ ഒരു പാരഗ്രാഫ് ആയി എഴുതാനുള്ള ആശയത്തെ മുറിച്ച് ഗദ്യകവിതയുടെ ഘടനയിലെഴുതിയാല്‍ കവിതയാവില്ല. കവിതയിലൂടെ ആശയം വൈകാരികമായാണു സംവേദിക്കേണ്ടത്. കവിത അറിവിനപ്പുറം അനുഭവമാവണം.
കവിതയെഴുതുന്നതിനൊപ്പം മഹത്തായ കവിതകള്‍ വായിച്ചനുശീലിക്കുകയും വേണം. ജന്മവാസായും അഭ്യാസവും ഒത്തുചേരണം. ഭാവുകങ്ങള്‍

Jithin Lal S R said...

ഒന്നും മനസിലായില്ലാ ..അതോണ്ട് കുഴപ്പമില്ലാ

പട്ടേപ്പാടം റാംജി said...

ആശംസകള്‍.
തുടരു...

RAHUL AR said...

@പട്ടേപ്പാടം റാംജി;
നന്ദി..

@Jithin Lal S R:

സത്യം പറഞ്ഞാല്‍ എനിക്കും മനസിലായില്ല

@എന്‍.ബി.സുരേഷ് :

ഞാന്‍ ഇവിടെ കുത്തി കുറിച്ചവയെ കവിതയെന്ന്‍ വിളിക്കാന്‍ പറ്റുമോ എന്ന് പോലും എനിക്കറിയില്ല.
താങ്കളുടെ നിര്‍ദേശങ്ങള്‍ക്ക് വളരെയതികം നന്ദി.ഇനി ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിയാവുന്നതും ശ്രമിക്കാം.തുടര്‍ന്നും താങ്കളുടെ അഭിപ്രായങ്ങളും ഉപദേശങ്ങളും പ്രതീക്ഷിക്കുന്നു ..

ഗീത said...

സ്വപ്നത്തിന് ഇടം കൊടുക്കാം. പക്ഷേ ഒരല്‍പ്പം മാത്രം. സ്വപ്നങ്ങളില്ലാത്ത ജീവിതത്തിന് മധുരമുണ്ടാവില്ലല്ലോ. എന്നാലും യാഥാര്‍ത്ഥ്യത്തെ നിഷ്പ്രഭമാക്കത്തക്കവണ്ണം സ്വപ്നം പുലരരുത്.

RAHUL AR said...

@ഗീത:
നന്ദി ചേച്ചി ..

കുസുമം ആര്‍ പുന്നപ്ര said...

രാഹുല്‍
എനിക്ക് അല്പം മനസ്സിലായി.
എന്‍ .ബി.സുരേഷ് ഒരു
നല്ല നിരൂപകനെ പ്പോലെ തോന്നി.
എന്‍റെ ബ്ലോഗിലെ തെറ്റുകളും ,അദ്ദേഹം
ഒന്നു വിസിറ്റ് ചെയ്താല്‍ പറഞ്ഞു തന്നേനെയെന്നു
ഞാന്‍ ആഗ്രഹിച്ചു പോവുന്നു.
അങ്ങിനെയുള്ള ഉപദേശം നമ്മള്‍ക്ക്
പ്രയോജനം ചെയ്യും. എന്നെകൊണ്ട്‌
അറിയപ്പെടുന്ന ഒരു നാടകകൃത്ത്‌ ഇതുപോലെ
പല തവണ റീ വര്‍ക്ക്‌ കഴിഞ്ഞാണു ഈ
പരുവത്തെലെങ്കിലും എത്തി നില്‍ക്കുന്നത് ;