Monday, May 24, 2010

ഇങ്ങനെയും ഒരു അവധിക്കാലം!!!
പഠിക്കുന്ന കാലമായിരുന്നേല്‍ രണ്ട് മാസം അവധി കിട്ടിയേനെ.ഇതിപ്പം രണ്ട് ദിവസം അവധി കിട്ടാന്‍ തന്നെ ആരുടെയൊക്കെ കാല്‌ പിടിക്കണം.ലീവെടുത്തു്‌ നാട്ടില്‍ ചെന്നപ്പോള്‍ അതിനേക്കാള്‍ കഷ്ടപ്പാട്,ഒന്ന് സംസാരിക്കാന്‍ പോലും ആരുമില്ല.സമയമാണേല്‍ ഒച്ചിനേക്കാള്‍ വേഗത്തിലാ ഇഴയുന്നത്.ടീവി കണ്ട് മടുത്തപ്പോള്‍ ഞാന്‍ എഴുന്നേറ്റ് ചെന്ന് ഉമ്മറത്തെ ചാരുകസേരയില്‍ മലര്‍ന്ന് കിടന്നു.(വെറ്റിലയില്‍ നൂറ് തേക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു,പക്ഷെ അച്ഛന്‍ കണ്ടാല്‍ മുഖത്തിന്റെ ഷെയ്പ് മാറുമെന്ന് ഉറപ്പുള്ളതുകൊണ്ട് അതിനു മുതിര്‍ന്നില്ല)

മുന്നിലെ ഗ്രൗണ്ടില്‍ കുറെ കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്നുണ്ട്.എത്രയോ കാലമായി ക്രിക്കറ്റ് കളിച്ചിട്ട്.പണ്ടൊക്കെ എന്നും കളിയായിരുന്നു.സ്കൂള്‍ വിട്ടാല്‍ 6.30വരെ കളിക്കും.അതു കഴിഞ്ഞാ വീട്ടില്‍ ചെല്ലുന്നത് (ഓരോ കള്ളം പറഞ്ഞ് വീട്ടുകാരെ പറ്റിക്കും). സ്കൂള്‍ അടച്ചാലത്തെ കാര്യം പറയണ്ട (അല്ലെങ്കില്‍ വേണ്ട,ഞാന്‍ പറയും!!). രാവിലെ ആറ് മണിക്കിറങ്ങും ഓടാനെന്നും പറഞ്ഞ്..ഓടി നന്നാകുവാണെങ്കില്‍ നന്നാവട്ടെ എന്നു കരുതി വീട്ടുകാര് രാവിലെത്തന്നെ വിളിച്ച് എഴുന്നേല്പിക്കും.സ്ഥലത്തെ പ്രധാന പയ്യന്‍സായി ഞങ്ങള്‍ അഞ്ചാറ് പേരുണ്ട്.കൂട്ടത്തില്‍ ചിലര്‍ക്കാണെങ്കില്‍ ഉറക്കമില്ലായ്മയുടെ അസുഖമുള്ളതുകൊണ്ട് അവന്മാരെ കുത്തിപ്പൊക്കാന്‍ അവന്മാരുടെ വീടിന്റെ മുന്നില്‍ ചെന്ന് അലമുറയിടണം. കഷ്ടകാലതിന്‌ അവന്മാരൊക്കെ ഉണരുന്നതിന്‌ മുന്‍പു അടുത്ത വീട്ടുകാരെങ്ങാന്‍ എഴുന്നേറ്റാല്‍ നമ്മുടെ വീട്ടുലിരിക്കുന്നവരെ പറയും(അങ്ങനെ എത്ര പറയിപ്പിച്ചിരിക്കുന്നു).അങ്ങനെ ആ തെറികളില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ട് ഉറക്കച്ചടവൊക്കെ വിട്ട് ഓടാന്‍ തുടങ്ങും.അങ്ങനെ കരുമല ബാങ്ക് മുതല്‍(ബാങ്കിന്റെ പിന്നിലുള്ള ഭവനത്തിലാണ്‌ മഹാനായ എന്റെ ജനനനം) ശിവപുരം സ്കൂള്‍ വരെയുള്ള ഒരു കിലോമീറ്റര്‍ പിന്നിടുമ്പോഴേക്കും കൂട്ടത്തില്‍ പലരും മിസ്സിങ്ങാണെന്ന സത്യം മന‍സ്സിലാക്കുന്നതോടെ തിരിഞ്ഞ് നടക്കാന്‍ തുടങ്ങും.അങ്ങനെ ക്ഷീണിച്ച് അവശനായി ഒരുവിധം ആല്‍ത്തറയില്‍ ചെന്ന് കിടക്കും.അതുകഴിഞ്ഞാല്‍ പിന്നെ തുടങ്ങുകയായി ക്രിക്കറ്റ് കളി.അതൊരു പതിനൊന്ന് പന്ത്രണ്ട് മണി വരെ നീളും.ആ കാലമൊക്കെ പോയി..ഇപ്പം ആരേയും കാണാന്‍ പോലും കിട്ടുന്നില്ല, ഓരോരുത്തരും ഓരോ സ്ഥലങ്ങളില്‍ ജീവിതം കളിച്ചു തീര്‍ക്കാന്‍ പാടുപെടുന്നു‍‍.


നീ കളിക്കാനൊന്നും പോകുന്നില്ലേ?ഒരിക്കല്‍ പോലും വീട്ടില്‍ അടങ്ങിയിരിക്കാത്ത എന്റെ ഇരിപ്പു കണ്ട് അമ്മ വെറൂതെ ചോദിച്ചു
അതൊക്കെ കൊച്ചു പിള്ളേരല്ലേ,അവരടുകൂടെ എങ്ങനാ കളിക്കുക.ആരെങ്കിലും കണ്ടാല്‍ മോശമല്ലേ?(സത്യം പറഞ്ഞാല്‍ അവരുടെ അടുത്ത് പിടിച്ച് നില്‍ക്കാന്‍ പറ്റില്ലാന്നുള്ളതുകൊണ്ടാ പോകാത്തത്.ഇപ്പോഴത്തെ പിള്ളേരൊക്കെ പുലികളാ.. )

        ഇനിയിപ്പം സമയം പോക്കാന്‍ വേറെ മാര്‍ഗം ഒന്നുമില്ല,എന്നാപിന്നെ കുറച്ച് പാമ്പും കോണിയും കളിച്ചാലോ..ആരും കമ്പനിയില്ല,അമ്മയെ ഒന്നു വിളിച്ച് നോക്കി.നീ പോയി വേറെ വല്ല പണിയും നോക്കെടാ എന്ന മറൂപടി കിട്ടിയതോടെ ആ പ്ലാനും പോയി കിട്ടി.വെറുതെ മുറ്റത്തു കൂടെ നടക്കുമ്പോഴാണ്‌ അടുത്ത വീട്ടിലെ കൊച്ചിനെ കണ്ടത്‌.അവള്‍ യു.കെ.ജി യില്‍ പഠിക്കുന്നതാ എന്നാലും ആള്‌ ഭയങ്കര തിരുമാലിയാ..അതൊന്നും പ്രശ്നമില്ല എങ്ങനെയെങ്കിലും കള്ളക്കളികളിച്ചെങ്കിലും അവളെ തോല്പിക്കാം.അവള്‌ തന്നെ മതി.ഞാന്‍ മതിലിനടുത്ത് ചെന്ന് അവളെ വിളിച്ചു.

അമ്മൂ വാ.. നമുക്കു്‌ പാമ്പും കോണിയും കളിക്കാം.കേട്ടപാതി കേള്‍ക്കാത്തപാതി അവള്‌ ചാടി കേറി വന്നു.


ഞാന്‍ വിചാരിച്ചത് പോലെയൊന്നുമല്ല,ഇവള്‌ ഭയങ്കര കളിയാ.അവളടിച്ച് വിട്ട് പോകുവാ,എനിക്കാണെങ്കില്‍ ഇതുവരെ ഒന്ന് വീണിട്ടില്ല.ഒന്ന് വീഴാതെ കളിക്കാന്‍ പറ്റില്ലത്രേ..(ആരാണാവോ ഈ നിയമം ഉണ്ടാക്കിയത്???)അവളെ വല്ല പാമ്പും വിഴുങ്ങണേ എന്നും പ്രാര്‍ത്ഥിച്ച് ഞാനിങ്ങനെ ഇരിക്കാ..അപ്പോഴുണ്ട് അവളുടെ അമ്മ, അവരിതാ എന്റെ നേര്‍ക്ക് ഓടി വരുന്നു.അവരുടെ വരവു കണ്ടിട്ട് അതത്ര പന്തിയായി തോന്നുന്നില്ല.

ഞാന്‍ അവളോട് സംസാരിക്കുന്നതും അവള്‌ ഓടി വരുന്നതുമൊക്കെ അവര്‌ അവിടെ മാറി നിന്നു്‌ സസൂക്ഷ്മം വീക്ഷിക്കുകയായിരുന്നു (ദൈവമേ,ഇനി ഞാനവളെ ലൈന്‍ ഇടുകയാണെന്നോ മറ്റോ ഇവര്‌ കരുതിക്കാണുമോ..പറയാന്‍ പറ്റില്ല ഇപ്പം അങ്ങനെ പലതും നടക്കുന്ന കാലമാണെല്ലോ)

മോനെ നീയെന്തിനാ അമ്മുവിനെ വിളിച്ചേ?

ഒന്നുമില്ല ചേച്ചി, ഞങ്ങള്‌ വെറുതെ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.

ഇനി അവളെ അങ്ങനെ കളിക്കാന്‍ വിട്ടാല്‍ ശരിയാവില്ല മോനെ..അവളൊന്നും പഠിക്കില്ല എപ്പോഴും കളിച്ച് നടക്കുകയാ പണി.

അയ്യോ, ഇവള്‌ കൊച്ചു കുട്ടിയല്ലേ ചേച്ചി.പോരാത്തതിന്‌ വെക്കേഷനും.ഈ സമയത്തൊക്കെ കളിച്ച് നടക്കുകയല്ലേ വേണ്ടത്??

അങ്ങനൊന്നുമല്ല മോനെ, ഇവള്‍ എന്‍ട്രന്‍സില്‍ തോറ്റിട്ടിരിക്കാ.അതാ ഞാന്‍ കളിക്കാന്‍ വിടാത്തത്

(എനിക്കു ചെറുതായൊന്ന് തല കറങ്ങുന്നതുപോലെ തോന്നി.ദൈവമേ നഴ്സറിയില്‍ പഠിക്കുന്ന കൊച്ചിന്‌ എന്ത് എന്‍ട്രന്‍സാണാവോ)


ഇവള്‍ക്ക് എന്തിനാ ചേച്ചീ എന്‍ട്രന്‍സ്?

ഇവള്‍ ഒന്നാം ക്ലാസ്സിലേക്കല്ലേ.. ജയ്റാണി പബ്ലിക് സ്കൂളില്‍ അഡ്മിഷന്‍ കിട്ടണമെങ്കില്‍ എന്‍ട്രന്‍സ് ഉണ്ട്.അതിലിവള്‍ തോറ്റു.

ഇവിടെ വേറെ എത്ര സ്കൂളുണ്ട്, പിന്നെന്താ പ്രശ്നം?

ജയ്റാണി നല്ല സ്കൂളാ.ഇവിടെ അടുത്തുള്ള കുട്ടികളൊക്കെ അവിടെയാ പഠിക്കുന്നത്.ഇവള്‍ക്ക് മാത്രം അവിടെ കിട്ടിയില്ലേല്‍ നാണക്കേടല്ലേ.. പോരാത്തതിന്‌ എല്ലാരും പറയില്ലേ നമ്മള്‌ ശ്രദ്ധിക്കാത്തതുകൊണ്ടാണെന്ന്.മോന്റെ അമ്മയൊക്കെ നന്നായി ശ്രദ്ധിച്ചതു കൊണ്ടല്ലേ മോനിപ്പം നല്ല നിലയിലെത്തിയത്..

(എന്റെ നിലയുടെ കാര്യം എനിക്ക് മാത്രമേ അറിയൂ..എന്നാലും നമ്മുടെ വീക്ക്നെസ്സില്‍ കേറി പിടിച്ചാല്‍ പിന്നെ വല്ലതും പറയാന്‍ പറ്റുമോ? )

ഇനിയിപ്പം എന്തു ചെയ്യും ചേച്ചീ?

നമ്മുടെ മെമ്പറ് ശരിയാക്കി തരാമെന്നു പറഞ്ഞിട്ടുണ്ട്.പക്ഷേ ഇരുപത്തിഅയ്യായിരം കൊടുക്കണം.

എന്റമ്മോ..ഒന്നും പറയാനില്ല. ചേച്ചി വേഗം കൂട്ടിക്കൊണ്ട് പോയിക്കൊ..


എടീ വേഗം പോയി പഠിച്ചോ..(അല്ലേലും നിനക്ക് ഇത് തന്നെ കിട്ടണം,നീയെന്നെ തോല്പിക്കാന്‍ നോക്കിയതല്ലേ..)

അവള്‍ ദേഷ്യത്തോടെ എനിക്ക് നേരെ കൊഞ്ഞനം കുത്തിക്കൊണ്ട് ഓടിപ്പോയി..പാവം കുട്ടി,പണ്ട് എഞ്ചിനിയറിങ്ങ് എന്‍ട്രന്‍സ് എഴുതിയപ്പോള്‍ തന്നെ ഞാന്‍ എന്‍ട്രന്‍സ് കണ്ടുപിടിച്ചവന്റെ തന്തക്ക് വിളിച്ചതാ.അപ്പം പിന്നെ ഇവളൊക്കെ എത്ര തവണ വിളിച്ചു കാണും!!38 comments:

crazyme said...

nannayitundu dude..!!!!

പട്ടേപ്പാടം റാംജി said...

ഇവള്‍ക്ക് മാത്രം അവിടെ കിട്ടിയില്ലേല്‍ നാണക്കേടല്ലേ..

ഇത്തരം ചിന്തകള്‍ ഇപ്പോള്‍ ഒരു സാമൂഹ്യ പ്രശ്നം പൊലെ ആയിത്തീര്‍ന്നിരിക്കുന്നു.
ഒതുക്കത്തോടെ പറഞ്ഞു.

»¦മുഖ്‌താര്‍¦udarampoyil¦« said...

> പാവം കുട്ടി,പണ്ട് എഞ്ചിനിയറിങ്ങ് എന്‍ട്രന്‍സ് എഴുതിയപ്പോള്‍ തന്നെ ഞാന്‍ എന്‍ട്രന്‍സ് കണ്ടുപിടിച്ചവന്റെ തന്തക്ക് വിളിച്ചതാ.അപ്പം പിന്നെ ഇവളൊക്കെ എത്ര തവണ വിളിച്ചു കാണും!! <

എങ്ങനെ വിളിക്കാതിരിക്കും..

രക്ഷിതാക്കൽക്കിട്ടു രണ്ടു കൊടുക്കാൻ കൈ തരിക്കുന്നു..

Naushu said...

പഴയ അവധികാലങ്ങള്‍ ഓര്‍മ്മ വരുന്നു....

വളരെ നന്നായിട്ടുണ്ട്.

siya said...

എന്‍റെ ബ്ലോഗ്‌ ടെ കമന്റ്‌ കണ്ടു വന്നത് ആണ് ..ഈ പേര് കാക്കത്തൊള്ളായിരം .കൊള്ളാം ട്ടോ ..അത്രയും പോസ്റ്റ്‌ ഇടാന്‍ എന്‍റെ എല്ലാവിധ ആശംസകളും .................ഇതിനു ഫോള്ലോവേര്‍ ബട്ടണ്‍ ഒന്നും കാണുനില്ലല്ലോ ?അത്രയും പോസ്റ്റ്‌ ആവുന്നതിനു മുന്‍പ് എന്തായാലും ഞാന്‍ വരാം .

ചേച്ചിപ്പെണ്ണ് said...

thuranna ezhuthth ....
thudaruka ..
ashamsakal

ഗീത said...

കാലം മാറിയതൊന്നും അറിഞ്ഞില്ലേ രാഹുലേ?

കൂതറHashimܓ said...

ചേച്ചിക്ക് പത്താം ക്ലാസില്‍ എത്രയാ മര്‍ക്കെന്ന് ഒന്ന് ചോദിക്കായിരുന്നില്ലേ..
(അമ്മയിടേയും അച്ചന്റെയും ജീന്‍ ആണ് അവള്‍ക്കും എന്ന് അവര്‍ എന്തേ ഓര്‍ത്തില്ലാ)
മക്കളെ പ്രകൃതിക്കനുസരിച്ച് വളര്‍ത്താതെ അയല്‍വാസിയിയെ മാതൃകയാക്കുന്ന ചേച്ചിയെ എനിക്കിപ്പോ ചെള്ളക്കിട്ട് എട്ടണ്ണം പൊട്ടിക്കണം

Typist | എഴുത്തുകാരി said...

ഇപ്പോഴങ്ങിനെയൊക്കെയാ രാഹുലേ.

എ.ആർ രാഹുൽ said...

@crazyme:
thanks nandhu..

എ.ആർ രാഹുൽ said...

@പട്ടേപ്പാടം റാംജി:

താങ്കളുടെ നിരന്തരമായ പ്രോത്സാഹനത്തിനു വളരെയധികം നന്ദി

@കൂതറHashimܓ,
@»മുഖ്‌താര്‍

ആ ചേച്ചിക്ക് ഇട്ടു കൊടുക്കാന്‍ എനിക്കും തരിച്ചതാ.പക്ഷെ ചേട്ടന്‍ ഭയങ്കര ജിമ്മനാ..
(കൈ എങ്ങാനും തള്ളി ഓടിച്ചാല്‍ പിന്നെ ബ്ലോഗ്‌ എങ്ങെനെ എഴുത്തും!!!)

@Naushu,@ചേച്ചിപ്പെണ്ണ്,@എഴുത്തുകാരി

എല്ലാവര്ക്കും നന്ദി

എ.ആർ രാഹുൽ said...

@ഗീത:

ഞാന്‍ കൊച്ചല്ലേ ചേച്ചി..അറിഞ്ഞു വരുന്നേയുള്ളൂ

@siya said...

ഫോള്ലോവേര്‍ ബട്ടണ്‍ ഇടക്ക് വര്‍ക്ക് ചെയ്യുന്നില്ലായിരുന്നു.ഇപ്പം ശരിയായി..
ഇനിയും വരുമെന്ന് പറഞ്ഞ്ഞ്ഞതില്‍ വളരെയധികം സന്തോഷം

dinesh said...

da kollam nee nannayi ezhuthunundallo.....
"engane oru avathikaalam" nannayitunde

naveen said...

kollam ennu thonnunnu alle..........

Siva said...

A R ey... nee oru kochu 'berly' tanne..

ippozha a sathyam njan virayaaran shareerathode manassilakkiyat

nee muttaarunnallle.. ;)

SULFI said...

രാഹുല്‍ ..... ആദ്യായിട്ടാ ഇവിടെ.....
വന്നു കണ്ടു ഇഷ്ട്ടപ്പെട്ടു.
നഷ്ട്ടപ്പെടുന്ന ബാല്യങ്ങളും, ആധുനികതയുടെ കടന്നു കയറ്റവും.....
നര്‍മ്മത്തില്‍ പൊതിഞ്ഞു വളരെ ഒഴുക്കോടെ പറഞ്ഞു. എനിക്ക് വളരെ ഇഷ്ട്ടായി. നര്‍മം വിടണ്ട ട്ടോ.
ഇനിയ്ണ്ട് ഇവിടെ തന്നെ. കാണാം.

വേര്‍ഡ്‌ വെരിഫികേഷന്‍ ഒഴിവാക്കികൂടെ. (ഒരപേക്ഷ മാത്രം)

jeby said...

Kollaam... Bhangiyayitundu avatharanam...

Rare Rose said...

അവധിക്കാലം രസായി എഴുതി.പാവം കുട്ടികളുടെ കഷ്ടകാലം.

എ.ആർ രാഹുൽ said...

@dinesh:

വളരെ നന്ദി..
ഇനിയും ഈ വഴി വരുക..

എ.ആർ രാഹുൽ said...

@naveen:


ശരിക്കും അങ്ങനെ തോന്നുന്നുണ്ടോ??? ഉണ്ടെങ്കില്‍ ഇനിയും വരണേ..

എ.ആർ രാഹുൽ said...

@siva:


ചുമ്മാ ഉസ്തല്ലേ..
നമ്മളും ജീവിച്ചു പോട്ടെ..

എ.ആർ രാഹുൽ said...

@sulfi:
വന്നതിനും വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒക്കെഫോളോ ചെയ്തതിനും പെരുത്ത്‌ നന്ദിയുണ്ട് ട്ടോ..നിങ്ങളെപോലുള്ളവരാണ് ഞങ്ങള്‍ക്ക് പ്രോത്സാഹനവും പ്രചോദനവും.. ഇനി ഇവിടെ ഉണ്ടെന്നറിഞ്ഞതില്‍ വളരെ സന്തോഷം .

വേര്‍ഡ്‌ വെരിഫികേഷന്‍ ഇപ്പം ഒഴിവാക്കിയെന്ന് ചോദിച്ചാല്‍ മതി..

എ.ആർ രാഹുൽ said...

@Rare Rose:
വളരെ സന്തോഷം, ഈ വഴി വന്നതിനും അഭിപ്രായം പറഞ്ഞതിനും.
തുടര്‍ന്നും സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു..

ഹംസ said...

കുട്ടികളില്‍ കയറ്റിവെക്കുന്ന അമിത ഭാരം താങ്ങാന്‍ അവാതെ അവര്‍ തളരുന്നതില്‍ അല്ല രക്ഷിതാക്കള്‍ക്ക് പ്രശ്നമില്ല. ഒന്നാം ക്ലാസില്‍ ചേര്‍ക്കാന്‍ എന്‍ട്രന്‍സ്. . നല്ല എഴുത്ത്. എഴുത്തിനിടയില്‍ ഇപ്പോള്‍ നടക്കുന്ന ഏറ്റവും വലിയ ഒരു പ്രശ്നവും ചൂണ്ടിക്കാട്ടി

(ഞാന്‍ അവളോട് സംസാരിക്കുന്നതും അവള്‌ ഓടി വരുന്നതുമൊക്കെ അവര്‌ അവിടെ മാറി നിന്നു്‌ സസൂക്ഷ്മം വീക്ഷിക്കുകയായിരുന്നു (ദൈവമേ,ഇനി ഞാനവളെ ലൈന്‍ ഇടുകയാണെന്നോ മറ്റോ ഇവര്‌ കരുതിക്കാണുമോ..പറയാന്‍ പറ്റില്ല ഇപ്പം അങ്ങനെ പലതും നടക്കുന്ന കാലമാണെല്ലോ)

എ.ആർ രാഹുൽ said...

@ഹംസ:
ഇത് വഴി വന്നതിലും അഭിപ്രായം പറഞ്ഞതിലും നന്ദി..
ഇതുവരെ ആരും ശ്രദ്ധിക്കാതെ പോയ വരികള്‍ക്കിടയിലെ ആ കാര്യം പ്രത്യേകം ശ്രദ്ധിച്ചതിന് പ്രത്യേകം നന്ദി..

എ.ആർ രാഹുൽ said...

@jebi:

comment njaan aadhyam kandillaayirunnu.abhipraayangalku valareyathikam nandhi.iniyum varane...

സോണ ജി said...

:)

കുസുമം ആര്‍ പുന്നപ്ര said...

രാഹുല്‍
എല്ലാം വായിച്ചു . കാലം മാറി .
ഇന്ന് കുട്ടികള്‍ക്ക് കളി ഉണ്ടോ?
ഞാന്‍ എഴുതിയ "പൈതൃകം "
ഒന്നു വായിച്ചു നോക്കുക

ഏകാന്തതയുടെ കാമുകി said...

);

ajay said...

Da nannayittundu.Pathivillathe hasyathinte vazhiyil aanallo.best of luck.

കെ.പി.സുകുമാരന്‍ said...

ക്രിക്കറ്റ് കളി പ്രചരിച്ചതോടുകൂടി മറ്റെല്ലാ കളികളും അന്യം നിന്ന് പോയതില്‍ എനിക്ക് അനല്പമായ ദു:ഖം തോന്നാറുണ്ട്.

Jithin Lal S R said...

aliyaaaaa.........
nee ithrem valiya sambavam aayathu njan arinjillallodaaa.......
nyway...njan vayichu..very nice....
nt usthal..keep writing dude...!!!!

($nOwf@ll) said...

play കഴിഞ്ഞു study... അത് കഴിഞ്ഞു പിന്നേം play.. എപ്പോളും കളിക്കാന്‍ സമ്മതിക്കുന്നില്ലാ, എന്താ ചെയ്യാ,,
thoughtful post.

SULFI said...

എന്താ നാട്ടുകാരാ. മാസം ഒന്നായല്ലോ. പുതിയതൊന്നും ഇല്ലേ ഇവിടെ. ആ വഴിക്കൊക്കെ ഒന്ന് വന്നു നോക്കണേ.

എ.ആർ രാഹുൽ said...

വായിച്ച് അഭിപ്രായം പറഞ്ഞത്തിനു എല്ലാര്‍ക്കും നന്ദി..

എ.ആർ രാഹുൽ said...

സുല്‍ഫിക്ക,
തീര്‍ച്ചയായും എത്രയും പെട്ടന്ന് തിരിച്ചു വരുന്നതായിരിക്കും.കുറച്ച് ദിവസങ്ങളായി ഭയങ്കര തിരക്കാ..തീരെ സമയം കിട്ടുന്നില്ല.താങ്കളുടെ സ്നേഹാന്വേഷനങ്ങള്‍ക്ക് വളരെയതികം നന്ദി

sofi said...

good work..
keep writing..

എ.ആർ രാഹുൽ said...

sofi,
thanks...